രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്നു പേർ
ഗാസ- ഇസ്രായിൽ സൈന്യത്തിന്റെ വെടിവെപ്പിൽ പതിനേഴുകാരനായ ഫലസ്തീൻ ബാലൻ കൊല്ലപ്പെട്ടു. മുഅ്മിനുൽ ഹംസ് എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. ദക്ഷിണ ഗാസയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ നെഞ്ചിൽ വെടിയേൽക്കുകയായിരുന്നു. വെള്ളിയാഴ്ച്ചയാണ് ഹംസിന് വെടിയേറ്റത്. ഇക്കഴിഞ്ഞ മാർച്ച് അവസാനം മുതൽ തുടങ്ങിയ സംഘർഷത്തിൽ ഇതേവരെ 157 ഫലസ്തീനികളെയാണ് ഇസ്രായിൽ സൈന്യം കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച്ച പന്ത്രണ്ടുകാരനെയടക്കം രണ്ടു ഫലസ്തീനികളെ ഇസ്രായിൽ സൈന്യം വെടിവെച്ചുകൊന്നിരുന്നു.പന്ത്രണ്ട് വയസുള്ള മാജിദ് അൽ സത്താരിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. 43 കാരനായ ഗാസി അബു മുസ്തഫ തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.