പുതുപ്പള്ളി: ഒ.ഐ.സി.സിയുടെയും പ്രവാസ ലോകത്തിന്റെയും വിജയം -രാജു കല്ലുംപുറം

മനാമ- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം ഒ.ഐ.സി.സിയുടെയും പ്രവാസ ലോകത്തിന്റെയും കൂടി വിജയമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് കൺവീനറുമായ രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. 
പ്രവാസ ലോകവുമായും ഒ.ഐ.സി.സിയുമായും അടുത്ത ബന്ധം പുലർത്തുകയും പ്രവാസികളുടെ വിഷയത്തിൽ എക്കാലത്തും അനുഭാവ പൂർണമായ സമീപനം സ്വീകരിച്ച നേതാവുമായിരുന്നു ഉമ്മൻ ചാണ്ടി. 
ചാണ്ടി ഉമ്മന്റെ പ്രചാരണ പ്രവർത്തനത്തിൽ ഒ.ഐ.സി.സിക്ക് സജീവമായ പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞതിലും അതിന് നേതൃത്വം നൽകിയതിലും അതിയായ ചരിതാർഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഉമ്മൻ ചാണ്ടിയുടെ കരുണയുടെയും സ്‌നേഹത്തിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു മുന്നോട്ട് കൊണ്ടുപോവാൻ ചാണ്ടി ഉമ്മന് കഴിയും എന്ന പുതുപ്പള്ളിയുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. കഴിഞ്ഞ ഏഴു വർഷത്തിലേറെയായി ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഏകോപനത്തിലും പങ്കാളികളായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒ.ഐ.സി.സി, ഇൻകാസ് പ്രവർത്തകരെ പ്രത്യേകമായി അഭിനന്ദിക്കുന്നതായും രാജു കല്ലുംപുറംപറഞ്ഞു.

Tags

Latest News