മയക്കുമരുന്ന് ഇടപാടിൽ പങ്കാളികളായ  നിരവധി പേർ ഖത്തറിൽ അറസ്റ്റിൽ

ദോഹ- ഖത്തറിലുടനീളം നിയമവിരുദ്ധമായ മയക്കുമരുന്ന് ഇടപാടിൽ പങ്കാളികളായ നിരവധി വ്യക്തികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 'ജിയോലൊക്കേഷൻ' ഫീച്ചർ ഉപയോഗിച്ച് നിരവധി അറബ് പൗരന്മാർ രാജ്യത്തിനകത്ത് മയക്കുമരുന്ന് പ്രചാരണത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. തിരച്ചിലിലും അന്വേഷണത്തിലും, ഒരു ലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ അവരുടെ വസതികളിൽ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പിടികൂടിയ വ്യക്തികളെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമ നടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

Tags

Latest News