ജി 20 ഉച്ചകോടി വിജയത്തില്‍ മോഡിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാന്‍

മുംബൈ- ഇന്ത്യ ആതിഥ്യമരുളിയ ജി 20 ഉച്ചകോടിയുടെ വിജയത്തിനും നടത്തിപ്പിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. പ്രധാനമന്ത്രി മോഡി ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളില്‍ ബഹുമാനവും അഭിമാനവും കൊണ്ടുവന്നുവെന്ന് ഷാരുഖ് പറഞ്ഞു.
ഞായറാഴ്ചയാണ് ജി20 ഉച്ചകോടി അവസാനിച്ചത്. സമവായത്തിലൂടെ ന്യൂദല്‍ഹി  പ്രഖ്യാപനം അംഗീകരിച്ച ഉച്ചകോടി ആഫ്രിക്കന്‍ യൂണിയനെ ബ്ലോക്കിലെ സ്ഥിരാംഗമായി ഉള്‍പ്പെടുത്തുകയും ചെയ്തു.
പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ അഭിവൃദ്ധി പ്രാപിക്കുകയാണെന്ന് ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയുടെ പ്രമേയമായ 'വസുധൈവ കുടുംബകം  ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി ഉദ്ധരിച്ച് എക്‌സിലെ പോസ്റ്റില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞു.

ഇന്ത്യയുടെ ജി20 പ്രസിഡന്‍സിയുടെ വിജയത്തിനും ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിനും പ്രധാനമന്ത്രി മോഡിക്ക് എല്ലാ അഭിനന്ദനങ്ങളുമെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.
ഏറ്റവും പുതിയ റിലീസായ ജവാന്റെ വിജയത്തിലാണ് ഷാരൂഖ് ഖാന്‍. മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ 384.69 കോടി രൂപയാണ് ചിത്രം നേടിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

 

Latest News