Sorry, you need to enable JavaScript to visit this website.

ബി.ജെ.പി വിഷസര്‍പ്പം,ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ- ബി.ജെ.പി വിഷസര്‍പ്പമാണെന്നും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ആഹ്വാനം ചെയ്ത് തമിഴ്‌നാട് കായിക യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ ബിജെപിക്ക്  ഇടം നല്‍കുന്ന അണ്ണാഡിഎംകെ വ്യര്‍ഥമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു പാര്‍ട്ടികള്‍ക്കും ഇടം നല്‍കരുതെന്ന് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി  സ്റ്റാലിന്റെ മകനായ ഉദയനിധി.
ജി 20 ഉച്ചകോടിക്കിടെ ചേരി മൂടിയാണ് നരേന്ദ്ര മോഡി വികസനം  പ്രചരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് ജി20 ഉച്ചകോടിയിലെ അത്താഴ യോഗത്തില്‍  പങ്കെടുത്തതിനു പിന്നാലെയാണ് ഉദയനിധിയുടെ വിമര്‍ശം.
കൊതുകുകള്‍, ഡെങ്കിപ്പനി, മലമ്പനി, കൊറോണ തുടങ്ങിയ രോഗങ്ങളെപ്പോലെ സനാതന ധര്‍മ്മവും തുടച്ചുനീക്കണമെന്ന് ഉദയനിധി സ്റ്റാലിന്‍ നേരത്തെ നടത്തിയ പരാമര്‍ശം രാജ്യത്തുടനീളം പ്രകമ്പനം സൃഷ്ടിച്ചിരുന്നു.
രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദുക്കളെ വംശഹത്യ നടത്താനാണ് ഉദയനിധി ആഹ്വാനം ചെയ്തതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പ്രതികരിച്ചിരുന്നു. രാജസ്ഥാനിലും മറ്റും പൊതുപരിപാടികളില്‍ ആഭ്യന്തര മന്ത്രി  അമിത് ഷാ ഇത് ആവര്‍ത്തിക്കുകയും ചെയ്തു.
ഉദയനിധിയും ഡിഎംകെയും ഈ വിഷയത്തില്‍ ഉറച്ചുനിന്നെങ്കിലും പ്രതിപക്ഷ സഖ്യമായ ഇന്ത്യ പ്രസ്താവനയെ പൂര്‍ണ്ണമായും അംഗീകരിച്ചിരുന്നില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News