Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുൻ രാഷ്ട്രപതി അബ്ദുൽ കലാമിനെക്കുറിച്ച് മ്ലേച്ഛ പരാമർശങ്ങൾ; യതി നരസിംഹാനന്ദക്കെതിരെ കേസെടുത്തു

ഗാസിയാബാദ്- മുൻ രാഷ്ട്രപതി അബ്ദുൽ കലാമിനെക്കുറിച്ച് മോശം പരാമർശം നടത്തിയതിന് വിവാദ പരാമർശങ്ങൾക്ക് പേരുകേട്ട ദാസ്നാദേവി ക്ഷേത്രത്തിലെ പൂജാരി യതി നരസിംഹാനന്ദ സരസ്വതിക്കെതിരെ  പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാത്രി സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് കമ്മീഷണർ അജയ് കുമാർ മിശ്ര പിടിഐയോട് പറഞ്ഞു.

16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ യതി, മുൻ രാഷ്ട്രപതിയെക്കുറിച്ച് മ്ലേച്ഛമായ പരാമർശങ്ങളാണ്  നടത്തിയത്. വിദ്വേഷം ആളിക്കത്തിക്കാനും സാമുദായിക സൗഹാർദത്തെ തടസ്സപ്പെടുത്താനും നടത്തിയ പരാമർശങ്ങളിൽ  മുസ്ലിംകൾക്കെതിരെ ആക്ഷേപകരമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അജയ് കുമാർ മിശ്ര പറഞ്ഞു.


ക്ലിപ്പിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്ടർ പ്രശാന്ത് കുമാർ ഗൗതം യതിക്കെതിരെ വേവ് സിറ്റി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തുടർന്ന് ശനിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.

അതേസമയം, വീഡിയോ ക്ലിപ്പ് പഴയതാണെന്നും ഒരേ വിഷയത്തിൽ പോലീസ് ആവർത്തിച്ച് എഫ്‌ഐ‌ആർ ഫയൽ ചെയ്യുകയാണെന്നും  യതി  പിടിഐയോട് പറഞ്ഞു.

Latest News