ദുബായ്- ഹെലികോപ്റ്റർ കടലിൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാളുടെ മരണം ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. ഉമ്മുൽഖുവൈൻ തീരത്തിനു സമീപമാണ് എയറോഗൾഫ് കമ്പനി ഹെലികോപ്റ്റർ വ്യാഴാഴ്ച രാത്രി കടലിൽ തകർന്നുവീണത്. രാത്രി പരിശീലനത്തിന് ദുബായ് അൽമക്തൂം ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററിൽ ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പൈലറ്റുമാരാണുണ്ടായിരുന്നത്.






