മൂന്നരക്കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

കൊച്ചി- മൂന്നരക്കിലയോളം കഞ്ചാവുമായി നാല് യുവാക്കള്‍ ആലുവയില്‍ പിടിയില്‍. ശ്രീമൂലനഗരം സ്വദേശികളായ പറയ്ക്കശേരി അഖില്‍ സോമന്‍ (25), മേച്ചേരില്‍ ആദില്‍ യാസിന്‍ (20), മേച്ചേരില്‍ മുഹമ്മദ് യാസിന്‍ (24), മുല്ലശേരി മുഹമ്മദ് ആഷിഖ് (23) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും ആലുവ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒറീസയില്‍ നിന്നും കഞ്ചാവ് വാങ്ങി തീവണ്ടി മാര്‍ഗമാണ് ഇവര്‍ ആലുവയിലെത്തിയത്. കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വാങ്ങി ഇരുപത്തയ്യായിരം രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. 

ചെറിയെ പൊതികളാക്കിയാണ് കച്ചവടം നടത്തിയിരുന്നത്.  കൃഷ്ണഗിരിയില്‍ നിന്നും കാറില്‍ കടത്തിയ 150 ഗ്രാം രാസലഹരി കഴിഞ്ഞ ദിവസം അങ്കമാലിയില്‍ പോലീസ് പിടികൂടിയിരുന്നു. പെരുമ്പാവൂര്‍ ചേലാമറ്റം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. നര്‍ക്കോട്ടിക്ക് സെല്‍ ഡി. വൈ. എസ്. പി പി. പി. ഷംസ്, ഇന്‍സ്‌പെക്ടര്‍ എം. എം. മഞ്ജു ദാസ്, എസ്. ഐ എസ്. എസ്. ശ്രീലാല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Latest News