Sorry, you need to enable JavaScript to visit this website.

പ്രവാചകൻ മുഹമ്മദ് മര്യാദ പുരുഷോത്തമനെന്ന് ബീഹാർ മന്ത്രി; സത്യസന്ധത തിരികെ കൊണ്ടുവന്നു

പട്‌ന- പ്രവാചകൻ മുഹമ്മദ് നബി മര്യാദ പുരുഷോത്തമനായിരുന്നുവെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ. സംസ്‌കൃത പദമായ മര്യാദയുടെ അർഥം ബഹുമാനവും നീതിയും എന്നും  പുരുഷോത്തമെന്നാൽ  പരമോന്നതൻ ഉത്തമപുരുഷൻ എന്നുമാണ്.നളന്ദയിലെ ഹിൽസയിൽ ഒരു സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മന്ത്രി പ്രവാചകനെ പ്രകീർത്തിച്ചത്.

 ലോകത്ത് തിന്മ വർദ്ധിച്ചുവരികയാണ്, സത്യസന്ധത അവസാനിച്ചു, വഞ്ചകരുടെയും ദുഷ്ടന്മാരുടെയും എണ്ണം വർധിച്ചു. മധ്യേഷ്യയിൽ സത്യസന്ധത കൊണ്ടുവരാനാണ് ദൈവം മര്യാദ പുരുഷോത്തമൻ മുഹമ്മദ് സാഹിബിനെ ഭൂമിയിലേക്ക് അയച്ചത്- ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ബാബ അഭയ്നാഥ് ധാം പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

മര്യാദ പുരുഷോത്തമനായ ശ്രീരാമൻ ജാതി ഘടനയിൽ സംതൃപ്തനായിരുന്നില്ല. ജാതികളിൽ കാര്യമില്ല എന്ന   സന്ദേശം നൽകുന്നതിനായാണ് അദ്ദേഹം മാതാ ശബരിയുടെ ഒരു ജോടി കായകൾ എടുത്ത് കഴിച്ചത്. ശ്രീരാമൻ കാണിച്ച രീതിയും പെരുമാറ്റവും നമ്മൾ അംഗീകരിക്കുന്നില്ലെന്ന കാര്യം ഞാൻ വേദനയോടെ അനുസ്മരിക്കുകയാണ്- മന്ത്രി ചന്ദ്രശേഖർ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പരിപാടിയിൽ സംസ്ഥാന കലാ സാംസ്കാരിക മന്ത്രി ജിതേന്ദ്ര റായ്, തൊഴിൽ വിഭവ മന്ത്രി സുരേന്ദ്ര റാം, ശാസ്ത്ര, വാർത്താവിതരണ മന്ത്രി മുഹമ്മദ് ഇസ്രായിൽ മൻസൂരി, ഹിൽസ മുൻ എംഎൽഎയും പാർട്ടി വക്താവുമായ ശക്തി സിംഗ് യാദവ്, മുൻ എംഎൽഎ ചന്ദ്രശേഖർ പ്രസാദ് എന്നിവരും പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശം വിവാദമാക്കാൻ ബി.ജെ.പി ശ്രമം തുടങ്ങി.  ജന്മാഷ്ടമി പരിപാടിയിൽ മന്ത്രി ചന്ദ്രശേഖർ ശ്രീകൃഷ്ണന്റെ വിശുദ്ധിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന്  ബിജെപി ഒബിസി മോർച്ച ദേശീയ ജനറൽ സെക്രട്ടറി നിഖിൽ ആനന്ദ് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ ഹിന്ദു-സനാതൻ ധർമ്മത്തിനെതിരെ എന്ത് അഭിപ്രായം പറഞ്ഞാലും ഭഗവാൻ ശ്രീരാമനെയും ശ്രീകൃഷ്ണനെയും അവഹേളിക്കുന്ന ഭാഷ ഉപയോഗിക്കുകയാണെങ്കിൽ അത് രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതെന്ന്  ആനന്ദ് പറഞ്ഞു.

 ഹിന്ദു സനാതന ധർമ്മത്തെ അപമാനിക്കാനും ഇസ്ലാം അനുകൂലവും പാകിസ്ഥാൻ അനുകൂലവുമായ ആശയങ്ങൾ ഉണ്ടാക്കി അവരുടെ വോട്ട് ബാങ്കിനെ  തൃപ്തിപ്പെടുത്താനുമാണ് പ്രതിപക്ഷ സഖ്യം രാജ്യത്തുടനീളം ശ്രമിക്കുന്നത്. ഭഗവാൻ ശ്രീകൃഷ്ണന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തതിലൂടെ ചന്ദ്രശേഖർ ഹിന്ദു സനാതന ധർമ്മത്തെയും യാദവ സമുദായത്തെയും അവഹേളിച്ചിരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു.

Latest News