പേരമകളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 64 കാരനെ കോടതി വെറുതെവിട്ടു

മുംബൈ-പ്രായപൂര്‍ത്തിയാകാത്ത പേരമകളെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ 64 കാരനെ കോടതി കുറ്റവിമുക്തനാക്കി. പെണ്‍കുട്ടിയുടെ മൊഴികള്‍ വിശ്വസനീയമല്ലെന്ന് വ്യക്തമാക്കിയാണ് മുംബൈ കോടതി മുത്തച്ഛനെ വെറുതെ വിട്ടത്.
2018 ല്‍ പ്രസവിച്ച പെണ്‍കുട്ടി തനിക്ക് ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ആദ്യം മൊഴി നല്‍കിയിരുന്നത്. പിന്നീട് മുത്തച്ഛന്‍ തന്നെ പീഡിപ്പിച്ചുവെന്നും രഹസ്യ ഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്നും മൊഴി നല്‍കി.
പെണ്‍കുട്ടിയ പരസ്പര വിരുദ്ധമായ മൊഴികള്‍ കണക്കിലെടുക്കാനാവില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

 

Latest News