Sorry, you need to enable JavaScript to visit this website.

ജവാന്‍ സിനിമ ബി.ജെ.പിക്ക് ഉറക്കമില്ലാ രാത്രികള്‍ നല്‍കും, കാരണം പറഞ്ഞ് മഹുവ മൊയ്ത്ര

ജവാന്‍ വെറുമൊരു സിനിമയല്ല, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു കണ്ണ് തുറപ്പിക്കലാണ്, പറയുന്നത് മറ്റാരുമല്ല. തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.

ഇപ്പോഴത്തെ ഭരണകാലത്ത് നടന്ന പ്രശ്‌നങ്ങളാണ് ഈ സിനിമ ഉയര്‍ത്തിക്കാട്ടുന്നതെന്നും ബി.ജെ.പിക്ക് സിനിമ സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത നാളുകളായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മൊയ്ത്ര ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളിതാണ്.

- സര്‍ക്കാര്‍ സമ്പന്നരുടെയും ചങ്ങാതിമാരുടെയും 17 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി, ഇതിനായി പാവപ്പെട്ട കര്‍ഷകരെ ദ്രോഹിച്ചു.

 -ഡോ. കഫീല്‍ കേസില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് സിനിമ. 2017ല്‍ ഓക്‌സിജന്‍ ക്ഷാമം മൂലം 70 കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ ഓക്‌സിജന്‍ എത്തിച്ചു കൊടുത്ത ഡോ. കഫീലിനെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

-പ്രതിരോധ കുംഭകോണത്തെക്കുറിച്ചും ഈ സിനിമ സംസാരിക്കുന്നു (മുന്‍ ബി.ജെ.പി നേതാവ് ബംഗാരു ലക്ഷ്മണ്‍ ഉള്‍പ്പെട്ടത്)

-'ബേതേ കോ ഹാത്ത് ലഗാനെ സെ പെഹലേ ബാപ് സേ ബാത് കര്‍' എന്ന ഡയലോഗ് ആര്യന്‍ ഖാന്‍ കേസിനെ പരാമര്‍ശിക്കുന്നതാണ്. ഷാരൂഖിന്റെ മകനെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ ബി.ജെ.പി കുടുക്കിയ സംഭവം.

-ഒടുവില്‍ സിനിമ പറയുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ അവര്‍ക്ക് നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും ഉറപ്പുനല്‍കുന്ന നേതാക്കള്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും അല്ലാതെ മതത്തിന്റെ പേരില്‍ രാഷ്ട്രീയം നടത്തുന്നവര്‍ക്കല്ല എന്നുമാണ്.  (ഇത് വീണ്ടും ബി.ജെ.പി  രാഷ്ട്രീയത്തെ പരാമര്‍ശിക്കുന്നതായി).

ഈ ചിത്രം ബിജെപി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാത്രി നല്‍കും.

 

Latest News