യാത്രക്കാരന് അസുഖം, ഗ്വാങ്ഷൂവിലേക്ക് പോയ വിമാനം ദല്‍ഹിയിലിറക്കി

ന്യൂദല്‍ഹി- ഗ്വാങ്ഷൂവിലേക്ക് പോയ എമിറേറ്റ്‌സ് വിമാനം യാത്രക്കാരന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് ദല്‍ഹിയിലിറക്കി. 'മെഡിക്കല്‍ എമര്‍ജന്‍സി കാരണം ദുബായില്‍നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള EK362 വിമാനം ദല്‍ഹിയിലേക്ക് വഴിതിരിച്ചുവിട്ടു. ദല്‍ഹിയില്‍, യാത്രക്കാരനെ  മെഡിക്കല്‍ സഹായം നല്‍കുകയും ആവശ്യമായ ചികിത്സ നല്‍കുന്നതിനായി ഓഫ്‌ലോഡ് ചെയ്യുകയും ചെയ്തതായി എയര്‍ലൈന്‍സ് അറിയിച്ചു. വിമാനം പിന്നീട് ഗ്വാങ്ഷൂവിലേക്ക് യാത്ര തുടര്‍ന്നു.

 

Latest News