Sorry, you need to enable JavaScript to visit this website.

വോട്ട് ചെയ്യുന്നതിനുമുമ്പ് ചോദ്യങ്ങള്‍ ഉന്നയിക്കണം; ഷാരൂഖ് ഖാന്റെ ആഹ്വാനം വൈറലായി

മുംബൈ- ജവാന്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നായകനായ ഷാരൂഖ് ഖാന്‍ വോട്ട് ചെയ്യുന്നതിനു മുമ്പ് ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന രംഗം ഇന്റര്‍നെറ്റില്‍ വൈറലായി.
ക്ലൈമാക്‌സ് രംഗത്തില്‍, ദേശീയ ടെലിവിഷനില്‍ ഷാരൂഖ് ഖാന്റെ കഥാപാത്രം തന്റെ മുഖംമൂടി നീക്കം ചെയ്യുകയും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ നിങ്ങള്‍ക്കായി എന്ത് ചെയ്യും എന്ന്  സ്ഥാനാര്‍ത്ഥികളോട് ചോദിക്കാന്‍ അദ്ദേഹം അവരെ പ്രേരിപ്പിക്കുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ അവരുടെ ചികിത്സയ്ക്കായി നിങ്ങള്‍ എന്തു ചെയ്യും? എനിക്കൊരു ജോലി കിട്ടാന്‍ നിങ്ങള്‍ എന്ത് ചെയ്യും?'
ജവാന്‍ ചിത്രം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടി മുന്നേറുന്നതനിടെയാണ് വോട്ടും ചോദ്യങ്ങളും വൈറലായിരിക്കുന്നത്.
ബോളിവുഡില്‍ എക്കാലത്തെയും ഉയര്‍ന്ന ഓപ്പണിംഗ് നേടി ചിത്രം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ആക്ഷന്‍ സീക്വന്‍സുകള്‍ക്കും പശ്ചാത്തല സംഗീതത്തിനും പുറമെ, ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ഷാരൂഖിന്റെ ശക്തമായ മോണോലോഗും ചര്‍ച്ചയാണ്.
വോട്ടുചെയ്യുന്നതിന് മുമ്പ് വിമര്‍ശനാത്മക ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഷാരൂഖിന്റെ പ്രസംഗം നെറ്റിസണ്‍സില്‍ വലിയ മതിപ്പുളവാക്കി.
'ഇന്ത്യന്‍ വോട്ടിംഗ് സമ്പ്രദായത്തെക്കുറിച്ചുള്ള എസ്ആര്‍കെയുടെ ഏറ്റവും മികച്ച ജവാന്‍ ഡയലോഗ് എന്നാണ് ഒരാള്‍ കുറിച്ചത്.  
'ജവാന്‍ കണ്ടു, ഞാന്‍ എന്ത് പറയും... എനിക്ക് വാക്കുകളില്ല-മറ്റൊരാളുടെ കുറിപ്പ്. മുന്‍കൂര്‍ വില്‍പ്പനയില്‍ പത്താനെ തോല്‍പ്പിച്ചതിന് ശേഷം, എല്ലാ ഭാഷകളിലുമായി ആദ്യ ദിവസം ഇന്ത്യയില്‍ 75 കോടിയിലധികം സമ്പാദിച്ച് ജവാന്‍ അതിന്റെ ഓപ്പണിംഗ് റെക്കോര്‍ഡും മറികടന്നു.
ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ സെപ്റ്റംബര്‍ ഏഴിനാണ് ലോകമെമ്പാടും തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.  ജവാനില്‍ ദീപിക പദുക്കോണും പ്രത്യേക വേഷത്തില്‍ എത്തുന്നുണ്ട്.

 

Latest News