എയര്‍പോര്‍ട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം; അന്വേഷണത്തിന് ഉത്തരവ്

കുവൈത്ത് സിറ്റി - കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന കുവൈത്തി പൗരന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആളുകളുടെ മാനം കാത്തുസൂക്ഷിക്കാനും, നിയമത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നും ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചും കര്‍ത്തവ്യം നിര്‍വഹിക്കാനും സുരക്ഷാ വകുപ്പുകള്‍ ബാധ്യസ്ഥമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ത്വലാല്‍ ഖാലിദ് അല്‍അഹ്മദ് അല്‍സ്വബാഹ് ഉത്തരവിട്ടിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. കുവൈത്തി പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും മാനം കാത്തുസൂക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം അതിയായി ആഗ്രഹിക്കുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെതിരായ അന്യായ നടപടികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News