കോപ്പിയടിക്കാൻ സഹായിക്കാത്ത വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദനം

ഹൈദരാബാദ്- പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിക്കാത്ത വിദ്യാർഥിയെ സഹപാഠി ക്രൂരമായി മർദിച്ചു. ഹൈദരാബാദിലെ നൽഗൊണ്ട എക്‌സ് റോഡിലുള്ള കോളേജിലാണ് വിദ്യാർത്ഥിക്ക് ക്രൂരമായ മർദനമേറ്റത്.

പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ സഹായിക്കാൻ വിസമ്മതിച്ച സഹപാഠിയായ ഇബ്രാഹിമിനെ കൈഫ് എന്ന വിദ്യാർത്ഥി മർദ്ദിച്ചതായി ചാദർഘട്ട് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വൈ പ്രകാശ് റെഡ്ഡി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന  വീഡിയോയിൽ വിദ്യാർഥിയെ ക്രൂരമായി മർദിക്കുന്നത് കാണാം. 

മർദനമേറ്റ വിദ്യാർഥിക്ക്  ശരിയായി നടക്കാൻ കഴിയുന്നില്ല.  സംഭവത്തെ തുടർന്ന് ചാദർഘട്ട് പോലീസ് സ്റ്റേഷനിൽ കേസെടുത്തു. പോലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്എച്ച്ഒ പറഞ്ഞു.

Latest News