Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

49044+ ഭൂരിപക്ഷം നേടുമെന്ന് പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍

കോട്ടയം-പുതുപ്പള്ളിയില്‍ താന്‍ റെക്കോഡ് ഭൂരിപക്ഷം നേടുമെന്ന് പ്രഖ്യാപിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍.  49044 + എന്നാണ് വോട്ടെണ്ണല്‍ തുടങ്ങി രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചത്. പുതുപ്പള്ളില്‍ ഉമ്മന്‍ ചാണ്ടി നേടിയ സര്‍വകാല റെക്കോഡ് ചാണ്ടി ഉമ്മന്‍ മറികടക്കുമെന്ന് തോന്നിക്കുന്ന രീതിയിലാണ് യു ഡി എഫിന്റെ കുതിപ്പ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ചാണ്ടി ഉമ്മന്റെ ലീഡ് നില കാല്‍ലക്ഷം കടന്നു. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം.
വന്‍ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മനും പറഞ്ഞു. 'വളരെ ശുഭപ്രതീക്ഷയാണ്. യാതൊരു സംശയവുമില്ല. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം. ഉമ്മന്‍ ചാണ്ടിയെ പോലെ തന്നെ ചാണ്ടി ഉമ്മനെയും ജനങ്ങള്‍ സ്വീകരിച്ച് കഴിഞ്ഞു. ഇനി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്' എന്നാണ് അവര്‍ പറഞ്ഞത്. വോട്ടണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തുകയായിരുന്നു. എല്‍ ഡി എഫിന് ശക്തമായ സ്വാധീനമുള്ള സ്ഥലങ്ങളില്‍പ്പോലും ജെയ്ക്ക് ഏറെ പിന്നിലാണ്. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസും എല്‍ഡിഎഫും മുന്നേറിയ അയര്‍ക്കുന്നത്ത് ഇത്തവണ ചാണ്ടി ഉമ്മന്‍ വലിയ തരംഗമുണ്ടാക്കി. ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയിലാണ് ബി ജെ പി. 

Latest News