പുതുപ്പള്ളിയിലേത് സർക്കാർ വിരുദ്ധ വികാരം; ഭൂരിപക്ഷം അരലക്ഷം കടക്കുമെന്ന് ആവർത്തിച്ച് ചെന്നിത്തല    

തിരുവനന്തപുരം - പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. അയർക്കുന്നത്ത് ഉമ്മൻചാണ്ടിക്ക് കിട്ടിയതിനേക്കാൾ വോട്ട് ഇത്തവണ ചാണ്ടിക്ക് കിട്ടി. ഇടതു ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണുണ്ടായത്. സർക്കാർ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രകടമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനും എതിരായ ജനവികാരമാണ് പ്രകടമായതെന്നും ചെന്നിത്തല വ്യക്തമാക്കി.
 

Latest News