പുതുപ്പള്ളിയില്‍ സഹതാപ തരംഗത്തിനൊപ്പം സര്‍ക്കാറിനെതിയുള്ള വികാരവും കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നു

പുതുപ്പള്ളി - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗത്തിനൊപ്പം തന്നെ സര്‍ക്കാറിനെരിയുള്ള വികാരവും ഒരുമിച്ച് വീശുന്നു. കോണ്‍ഗ്രസുകാര്‍ പോലും പ്രതീക്ഷിച്ചതിന് അപ്പുറത്തേക്കുള്ള വന്‍ ഭൂരിപക്ഷത്തിലേക്കാണ് ചാണ്ടി ഉമ്മന്‍ മുന്നേറുന്നത്. ആദ്യം എഴുതിയ അയര്‍ക്കുന്നം പഞ്ചായത്തില്‍ മാത്രം അയ്യായിരത്തിനനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ നേടിയത്. രണ്ടാമത് എണ്ണുന്നത് അകലക്കുന്നം പഞ്ചായത്താണ്. ഇടതുമുന്നണി ഭരിക്കുന്ന അകലക്കുന്നം പഞ്ചായത്തിലും പ്രതീക്ഷിച്ചതിലേക്കാളും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് കിട്ടുന്നുണ്ട്. ഇടതുമുന്നണിക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ പോലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നത്  ഉമ്മന്‍ ചാണ്ടി സഹതാപ തരംഗം കൊടുങ്കാറ്റായി വീശുന്നുവെന്ന് തന്നെയാണ് മനസ്സിലാകുന്നത്.

 

Latest News