നയന്‍സ് സൗന്ദര്യം നിലനിര്‍ത്തുന്നത് ഇതെല്ലാം ചെയ്ത്  

തിരുവല്ല- ബോളിവുഡില്‍ ഷാരൂഖ് ചിത്രം ജവാനിലൂടെ സൂപ്പര്‍ എന്‍ട്രി നടത്തി ആരാധകരുടെ എണ്ണം കൂട്ടുകയാണ് നയന്‍താര. എന്നാല്‍ തെന്നിന്ത്യന്‍ ആരാധകരുടെ ഹൃദയത്തില്‍ എന്നേ താരറാണി കയറികൂടി കഴിഞ്ഞു. അഭിനയമികവും സൗന്ദര്യവുമാണ് നയനിനെ സൂപ്പര്‍താരങ്ങളുടെ മുന്‍നിരയില്‍ എത്തിച്ചിരിക്കുന്നത്. താരത്തിന്റെ സൗന്ദര്യരഹസ്യം അറിയാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. കെമിക്കല്‍ പ്രോഡക്ടുകളോട് നോ പറയുന്ന നയന്‍താര നാച്ചുറല്‍ വസ്തുക്കളുടെ ആരാധികയാണ്. നയന്‍താരയുടെ ബ്യൂട്ടി റൊട്ടീന്‍ എന്താണെന്ന് നോക്കാം.
ആയുര്‍വേദിക് ബ്യൂട്ടി പ്രോഡക്ടുകളാണ് സൗന്ദര്യസംരക്ഷണത്തിനായി നയന്‍താര ഉപയോഗിക്കുന്നത്. സണ്‍സ്‌ക്രീന്‍ പുരട്ടാതെ താരം വീടിന് പുറത്തിറങ്ങാറില്ല. ചര്‍മം ആരോഗ്യപ്രദമായി സൂക്ഷിക്കാനും വെയിലില്‍ നിന്ന് സുരക്ഷ നല്‍കാനും ഇത് സഹായിക്കുന്നു. മുഖക്കുരു അകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണെന്ന് നയന്‍സ് പറയും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ജ്യൂസ് എല്ലാ ദിവസവും കുടിക്കാറുണ്ട്. ഇത് ചര്‍മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും. ക്‌ളെന്‍സിംഗ്, ടോണിംഗ്, മോയിസ്ചറൈസിംഗ് എന്നിവ താരം ഒരുദിവസം പോലും ഒഴിവാക്കാറില്ല. നയന്‍താരയുടെ മുടിയുടെ രഹസ്യം വെളിച്ചെണ്ണയാണ്. ചര്‍മം തകരാറാവുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ അധികമായി താരം മേക്കപ്പ് ഉപയോഗിക്കാറില്ല. സാന്‍സ് മേക്കപ്പ് (നോ മേക്കപ്പ്), സിംപിള്‍ മേക്കപ്പ് തുടങ്ങിയ ലുക്കുകളിലാണ് നയന്‍താരയെ മിക്കപ്പോഴും കാണാറുള്ളത്. ഐലൈനര്‍, ഐ മേക്കപ്പ് എന്നതിനെക്കാള്‍ പ്രകൃതിദത്ത കാജല്‍ ഉപയോഗിക്കാനാണ് താരത്തിനിഷ്ടം.


 

Latest News