മഞ്ജുവിനെ അമ്മയുടെ  ഉപാധ്യക്ഷയാക്കാന്‍  ആഗ്രഹിച്ചിരുന്നു-ബാബുരാജ് 

മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡന്റാകാന്‍ സമീപിച്ചിരുന്നതായി നടന്‍ ബാബുരാജിന്റെ വെളിപ്പെടുത്തല്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ജു വരുന്നതിനോട് എല്ലാവര്‍ക്കും താല്‍പര്യമായിരുന്നു. എന്നാല്‍ മഞ്ജു താല്‍പര്യമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു.നടിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അമ്മ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. ആര്‍ക്കും മത്സരിക്കാവുന്നതാണ്. എന്നാല്‍ അമ്മ യോഗത്തില്‍ വന്ന് ഫോം ഫില്‍ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലര്‍ക്കും മടിയാണ്. അതൊക്കെ കുറച്ച് ബുദ്ധിമുട്ടുള്ള പണിയായത്‌കൊണ്ട് എല്ലാവരും പി•ാറുകയാണ് പതിവ്. വനിതകളെ തഴയുന്നുവെന്നതൊക്കെ വ്യാജ പ്രചാരണമാണ്. മഞ്ജു 'അമ്മ'യുടെ യോഗത്തിനെത്തിയിരുന്നില്ല. 
തിലകന്‍ വിഷയവുമായി ബന്ധപ്പെട്ട് തന്നേയും സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അച്ചടക്ക കമ്മിറ്റിയുടെ മുന്നില്‍ വിശദീകരണം നല്‍കിയില്ലെങ്കിലേ പുറത്താക്കാന്‍ സാധിക്കൂ. അന്ന് തന്നെ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു.
എല്ലാ നിയമങ്ങളും നടപ്പാക്കി പോകുന്ന ഒരു സംഘടന എന്നതിലുപരി ഒരു കൂട്ടായ്മയാണ് അമ്മ. അമ്മയെ ആവശ്യമില്ലാതെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ബാബുരാജ് ആവശ്യപ്പെട്ടു.

Latest News