Sorry, you need to enable JavaScript to visit this website.

അബുദാബിയില്‍ അഞ്ച് കിലോ കൊക്കെയ്‌നുമായി രണ്ട് പേര്‍ പിടിയില്‍

അബുദാബി- അഞ്ച് കിലോ കൊക്കെയ്‌നുമായി രണ്ട് പേര്‍ അബുദാബിയില്‍ അറസ്റ്റില്‍. ലാറ്റിനമേരിക്കക്കാരനും  അറബ് വംശജനുമാണ് അബുദാബി പോലീസിന്റെ പിടിയിലായത്.
ലഹരിക്കടത്തുകാരായ രാജ്യാന്തര സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നു. നിരന്തര
നിരീക്ഷണത്തിലൂടെയും വിവരങ്ങളിലൂടെയും അടിസ്ഥാനത്തില്‍ നടത്തിയ ഓപറേഷന്‍ വിജയിച്ചതായി അബുദാബി പോലീസിന്റെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിലെ ആന്റി ഡ്രഗ്സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ താഹിര്‍ ഗരീബ് അല്‍ സഹ്രി പറഞ്ഞു.  ലാറ്റിന്‍കാരന്‍ തന്റെ അറബ് പങ്കാളിയുടെ സഹായത്തോടെയാണ് അനധികൃത വസ്തുക്കള്‍ കൈവശം വച്ചത്.
ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ 8002626 എന്ന ഹോട്ട്ലൈനിലൂടെ പോലീസുമായി പങ്കിടാം.

 

Latest News