കോടതിയില്‍ ഗ്രോ വാസുവിന്റെ മുദ്രാവാക്യം; ഉത്തരവാദി പോലീസെന്ന് കോടതി

കോഴിക്കോട്- കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിച്ചാല്‍ ഉത്തരവാദി  പോലീസാണെന്ന് കോടതി. കോടതി മുദ്രാവാക്യം വിളിക്കേണ്ട സ്ഥലമല്ലെന്ന്
കുന്നമംഗലം ഒന്നാം ക്ലാസ് മജിസ് ട്രേറ്റ് കോടതി പോലീസിനെ ഉണര്‍ത്തി.  റിമാന്റില്‍ കഴിയുന്ന ഗ്രോ വാസു കോടതി വരാന്തയില്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.2016 ല്‍ കരുളായിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ പ്രതിഷേധം സംഘടിപ്പിച്ച കേസില്‍ കഴിഞ്ഞ ജൂലൈ 29നാണ് ഗ്രോ വാസു അ റസ്റ്റിലായത്. ജാമ്യം സ്വീകരിക്കാതെ ജയിലില്‍ പോയ  ഇദ്ദേഹം കോടതിയിലെത്തിച്ച് ജയിയിലേക്ക് തിരിച്ചുകൊണ്ടുപോകുമ്പോഴെല്ലാം  മുദ്രാവാക്യം മുഴക്കിയിരുന്നു. ഗ്രോ വാസുവിന്റെ കേസ് 11 ലേക്ക് മാറ്റി.

 

Latest News