മത പ്രഭാഷണങ്ങളുടെ നവീകരണം ആവശ്യം; റാബിത്ത സമ്മേളനത്തില്‍ ശ്രദ്ധേയമായ ചര്‍ച്ച

അറബ് ലീഗ് തലവനുമായ ഡോ. മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസയും കയ്‌റോ സര്‍വ്വകലാശാല ചാലന്‍സലര്‍ മുഹമ്മദ് അല്‍ ഖശ്തുമും.

കയ്‌റോ- മത പ്രഭാഷണങ്ങളുടെയും മത പ്രബോധന രീതികളുടെയും നവീകരണം ആവശ്യമാണെന്ന് ആഗോള ഇസ്‌ലാമിക പണ്ഡിത സഭാസമിതി അദ്ധ്യക്ഷനും അറബ് ലീഗ് തലവനുമായ ഡോ. മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസയും കയ്‌റോ സര്‍വ്വകലാശാല ചാലന്‍സലര്‍ മുഹമ്മദ് അല്‍ ഖശ്തുമും അഭിപ്രായപ്പെട്ടു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള ഇസ് ലാമിക കാഴ്ചപ്പാട് വ്യക്തമാക്കപ്പെടേണ്ടതാണ്. വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ട്  യൂറോപ്യന്‍ നാടുകളില്‍ ഇടക്കിടെ അരങ്ങേറുന്ന ഖുര്‍ആന്‍ കത്തിക്കലിനു നേരെയുള്ള കാഴ്ചപ്പാട്  പുതുക്കി നിര്‍വിചിക്കേണ്ടതുണ്ടതിനെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.  
ഇസ് ലാമിക് എജ്യുക്കേഷന്‍, കള്‍ച്ചര്‍ ആന്റ് സൈന്റിഫിക് ഓര്‍ഗനൈസേഷന്‍ (ഇസെസ്‌കോ) ആതിഥ്യമരുളുന്ന  മുസ് ലിം വേള്‍ഡ് ലീഗ് (റാബിത്ത) സമ്മേളനത്തിനായി മൊറോക്കന്‍ തലസ്ഥനമായ റുബാത്തിലെത്തിയതായിരുന്നു ഇരുവരും.
അഭിപ്രായ സ്വാതന്ത്രിത്തിനു ഇസ് ലാം വില കല്‍പിക്കുന്നുണ്ട്. അതു വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടോ, പൊതു സുരക്ഷ തകര്‍ക്കുന്ന തരത്തിലോ ആയിക്കൂടാ. ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ വിവിധ സംസ്‌കാരങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമിടയില്‍ സംഘട്ടനമുണ്ടാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഇരുവരും  പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളും  ഇസ് ലാമിക മൂല്യങ്ങള്‍ക്കനുസരിച്ച സ്വാതന്ത്യവുമെന്ന പ്രമേയത്തിലാണ്  മൊറോക്കയില്‍ റാബിത്ത സമ്മേളനം നടന്നത്. വിവിധ രാജ്യങ്ങളിലെ ഇസ് ലാമിക പണ്ഡിതന്മാരും ഫത് വ സമിതി അദ്ധ്യക്ഷന്മാരും ഇസ് ലാമിക് സര്‍വ്വ കലാശാല ചാന്‍സലര്‍മാരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. അഭിപ്രായ സ്വാതന്ത്യവുമായി ബന്ധപ്പെട്ട്  ലോകരാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങളെ കുറിച്ച് സമ്മേളന പ്രതിനിധികള്‍ ചര്‍ച്ച നടത്തി.  


 

 

Latest News