Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗ്ലോബൽ ഇന്ത്യ എ.ഐ 2023 ന്റെ ആദ്യ പതിപ്പിന് ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും

ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഈ വർഷം ഒക്ടോബറിൽ ഗ്ലോബൽ ഇന്ത്യഎഐ 2023 സംഘടിപ്പിക്കും. സമ്മേളനത്തിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ എന്നിവരുടെ പങ്കാളിത്തമുണ്ടാകും.
നെക്സ്റ്റ് ജനറേഷൻ ലേണിംഗ്, ഫൗണ്ടേഷനൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാതൃകകൾ, ആരോഗ്യ സംരക്ഷണം, ഭരണം, അത്യാധുനിക ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ, ഭാവിയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ പ്രവണതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കംപ്യൂട്ടിംഗ് സംവിധാനങ്ങൾ, നിക്ഷേപ അവസരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതിഭകളെ പരിപോഷിപ്പിക്കൽ എന്നിവയുൾപ്പെടെ വിശാലമായ വിഷയങ്ങൾ സമ്മേളനത്തിൽ ഉൾക്കൊള്ളും.കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ്, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സമ്മേളനത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയുടെ അധ്യക്ഷനാണ്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവിയും വിവിധ മേഖലകളിൽ അതിന്റെ സ്വാധീനവും ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ചതും പ്രതിഭാശാലികളുമായ മനസ്സുകളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്നതാണ് ഗഗവണ്മെന്റിന്റെ കാഴ്ചപ്പാടെന്ന് സമ്മേളനത്തെക്കുറിച്ച് സംസാരിച്ച സഹമന്ത്രി  രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡിഐ ഭാഷിണി, ഇന്ത്യ ഡാറ്റാസെറ്റ് പ്രോഗ്രാം, സ്റ്റാർട്ടപ്പുകൾക്കായുള്ള ഇന്ത്യഎഐ ഫ്യൂച്ചർ ഡിസൈൻ പ്രോഗ്രാം, ലോകോത്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി സമർപ്പിത  ഇന്ത്യഎഐ ഫ്യൂച്ചർ സ്‌കിൽസ് പ്രോഗ്രാം തുടങ്ങിയ പ്രധാന സംരംഭങ്ങൾ ഉൾക്കൊള്ളുന്ന വേദിയായി സമ്മേളനം വർത്തിക്കും.
വ്യവസായം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് പങ്കാളികൾ എന്നിവരുമായി സഹകരിച്ച വർക്കിംഗ് ഗ്രൂപ്പുകളുടെ സുപ്രധാന പങ്ക് കേന്ദ്ര സഹമന്ത്രി  രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ഭരണത്തിൽ എഐ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കംപ്യൂട്ടിംഗ് & സിസ്റ്റംസ്, ഡാറ്റ ഫോർ എഐ, എഐ ഐപി, എഐയിൽ നൂതന ആശയവും വൈദഗ്ധ്യവും എന്നീ അടിസ്ഥാന ആശയങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു സമഗ്ര ചട്ടക്കൂട് ഇന്ത്യഎഐ സംരംഭത്തിനായി ഈ ഗ്രൂപ്പുകൾ അവതരിപ്പിച്ചു. വരാനിരിക്കുന്ന സമ്മേളനത്തിന്റെ അജണ്ടയുടെ അവിഭാജ്യ ഘടകമായിരിക്കും ഇവ.

Latest News