Sorry, you need to enable JavaScript to visit this website.

റിലീസിനു പിന്നാലെ ഷാരൂഖിന്റെ ജവാൻ അനധികൃത വെബ് സൈറ്റുകളിൽ

മുംബൈ-ബോളിവുഡ് ചിത്രം ജവാൻ റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെ നിരവധി അനധികൃത വെബ്‌സൈറ്റുകളിൽ സൗജന്യ സ്ട്രീമിംഗിനും ഡൗൺലോഡ് ചെയ്യുന്നതിനും ലഭ്യമായി.  പഠാന് ശേഷം ഷാരൂഖ് ഖാന്റെ ഈ വർഷത്തെ രണ്ടാമത്തെ പ്രൊജക്റ്റായ ജവാൻ ആദ്യ വാരാന്ത്യത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് നിർമാതാക്കൾക്ക് തിരിച്ചടിയായി സിനിമ ചോർന്നത്. 

ചിത്രത്തിന്റെ പൈറേറ്റഡ് പതിപ്പ് ഹൈ-ഡെഫനിഷൻ നിലവാരത്തിലുള്ളതടക്കം വിവിധ ഫോർമാറ്റുകളിൽ തമിഴ് റോക്കേഴ്‌സ്, ഫിലിംസില തുടങ്ങിയ സൈറ്റുകളിൽ ലഭ്യമാണ്.

ഷാരൂഖിന്റെ ഹിറ്റ് ആഘോഷിക്കുന്ന ആരാധകർ അതിരാവിലെ ഷോകൾക്കായി സിനിമാ ഹാളുകളിലേക്ക് കുതിക്കുന്ന  വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ എന്ന് വിളിക്കുന്ന  ജവാൻ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് കരസ്ഥമാക്കുന്നത്.

Latest News