മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയ്ക്ക് പിറന്നാള്‍;   മഹാസംഭവമാക്കി ഫാന്‍സ്, കാല്‍ ലക്ഷം രക്തദാനം

കൊച്ചി- മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് 72ന്റെ ചെറുപ്പം. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോ. ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന കാല്‍ ലക്ഷം രക്തദാനം വമ്പന്‍ ഹിറ്റിലേക്ക്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലഘട്ടം തുടങ്ങി പങ്കാളി ആയിരുന്ന അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കില്‍ രക്ത ദാനത്തിന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോ. ഇന്റര്‍നാഷണല്‍ ആണ് രക്തദാന പദ്ധതി നടപ്പാക്കുന്നത്
രക്തദാന യജ്ഞം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷ്യം കാണുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായില്‍ പറഞ്ഞു. അങ്കമാലിയിലെ ബ്ലഡ് ബാങ്കില്‍ പൊതുജനങ്ങള്‍ക്കും രക്തദാനത്തിന് സൗകര്യം ഉണ്ട്. വിവരങ്ങള്‍ക്ക് 0484 2675415 എന്ന നമ്പറില്‍ ബന്ധപ്പെടാംപിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രെയിലര്‍ വൈകിട്ട് ആറിനും പുറത്തിറങ്ങും. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡില്‍ പോലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് ഈ മാസം 28ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. ഭ്രമയുഗത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നത്

Latest News