ഏഷ്യൻ വംശജൻ സൗദിയിലെ കുഴൽ കിണറിൽ വീണു

ദമാം- ഖൈസൂമയിൽ കിണറിൽ  വീണ ഏഷ്യൻ വംശജനെ രക്ഷിക്കാനുള്ള ദൗത്യം തുടരുന്നു. സൗദി ഇറാഖ് അതിർത്തി നഗരമായ റഫഹിനു സമീപം ഖൈസൂമയിൽ കിണറിൽ  വീണ ഏഷ്യൻ വംശജനെ രക്ഷിക്കാനുള്ള ദൗത്യമാണ് സൗദി സിവിൽ ഡിഫൻസ് വിഭാഗം തുടരുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് കിണറിൽ വീണതായി വിവരം ലഭിച്ചത്. ഉടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ഇയാളെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്.
 

Latest News