Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാത്തിരിപ്പിന്  വിരാമം, കാന്തപുരത്തിന്റെ സഹായത്തോടെ രമണൻ നാട്ടിലേക്ക് 

ദോഹ-ദീർഘകാല കാത്തിരിപ്പിന് ശേഷം രമണൻ ഐ.സി.എഫിന്റെ തണലിൽ നാട്ടിലേക്ക് മടങ്ങുന്നു. ഖത്തറിൽ ഹൗസ് െ്രെഡവറായി ജോലി ചെയ്തിരുന്ന രമണൻ ഓടിച്ചിരുന്ന കാർ 2021 മാർച്ച് 20 ന് അപകടത്തിൽ പെട്ട് അദ്ദേഹം  ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിക്കും  ജോലിക്കാരിക്കും പരിക്ക് പറ്റിയതുമായി ബന്ധപ്പെട്ട് ജയിലിലാവുകയായിരുന്നു.  നാട്ടിലെ കുടുംബക്കാർ പലവാതിലുകളും മുട്ടിയെങ്കിലും രക്ഷയുണ്ടായില്ല. തുടർന്നാണ് 2021 ഒക്ടോബർ മാസം കാന്തപുരം അബുബക്കർ മുസ്്‌ലിയാരെ സമീപിച്ച് സഹായം തേടിയത്. പ്രശ്‌നത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട കാന്തപുരം ഖത്തർ  ഐ സി എഫ് പ്രവർത്തകരെ വിവരം അറിയിക്കുകയും സാധ്യമായ സഹായങ്ങൾ ചെയ്യാനാവശ്യപ്പെടുകയും ചെയ്തു.

ഐ.സി.എഫ് സാന്ത്വനം വകുപ്പ് രമണനെ കണ്ടെത്തി അദ്ദേഹത്തിന് താമസവും ഭക്ഷണവും ഏർപ്പാട് ചെയ്തു. തുടർന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കേസ് ഫോളോ ചെയ്തു. ഭീമമായ സംഖ്യ പിഴയും  ട്രാവൽ ബാനും വിധിക്കപ്പെട്ട രമണന്റെ സാഹചര്യം അത് വഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഐ.സി.എഫിന്റെ നിരന്തര ഇടപെടലിലൂടെ കേസിൽ നിന്ന് ഒഴിവായി ട്രാവൽ ബാൻ നീക്കം ചെയ്തു. നീണ്ട കാത്തിരിപ്പൊനടുവിൽ  രമണൻ നാട്ടിലേക്ക് പോകുകയാണ്. നാട്ടിൽ പോവുന്ന രമണന് ഐ.സി.എഫ് ആസ്ഥാനത്തു യാത്രയയപ്പു നൽകി. ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസെഫ് , ഐ സി ബി എഫ് ജനറൽ സെക്രട്ടറി ബോബൻ വർഗീസ് എന്നിവർ  ആശംസകൾ നേർന്നു. 

ഒന്നര വർഷത്തോളം രമണന്    താമസവും ഭക്ഷണവും ചികിത്സയും നിയമ സഹായവും നൽകി സംരക്ഷിച്ച  ഐ.സി.എഫിനെ ഐസിസി , ഐസിബിഎഫ് നേതാക്കൾ അഭിനന്ദിച്ചു. രമണന് ഐ സി ബി എഫ് നൽകുന്ന എയർ ടിക്കറ്റ് ജനറൽ സെക്രട്ടറി ബോബൻ വർഗീസ് കൈമാറി. ഐ സി എഫ് നാഷണൽ നേതാക്കളായ പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ, ഡോ. ബഷീർ പുത്തൂപാടം, മുഹമ്മദ് ഷാ ആയഞ്ചേരി, ജമാൽ അസ്ഹരി, സലാം ഹാജി പാപ്പിനിശ്ശേരി, കെ ബി അബ്ദുല്ല ഹാജി ,അബ്ദുൽ അസീസ് സഖാഫി പാലോളി,  അഹ്മദ് സഖാഫി പേരാമ്പ്ര,  നൗഷാദ് അതിരുമട, ഉമർ ഹാജി പുത്തൂപാടം, കരീം ഹാജി കാലടി,  ഉമർ കുണ്ടുതോട് , ഹസ്സൻ സഖാഫി അതവനാട് ഫക്രർദ്ധിൻ പെരുങ്ങോട്ട് ക്കര
തുടങ്ങിയവർ  പങ്കെടുത്തു
 

Latest News