പോലീസുകാരായി ഷെയിനും സണ്ണി വെയ്‌നും

ഷെയ്ൻ നിഗമും സണ്ണി വെയ്‌നും പോലീസ് വേഷങ്ങളിലെത്തുന്ന ക്രൈം ഡ്രാമയാണ് വേല. ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് ഓഫീസർമരായ ഉല്ലാസ് അഗസ്റ്റിൻ ആയി ഷെയിനും മല്ലികാർജുനനായി സണ്ണി വെയ്‌നും എത്തുന്നു. സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമിക്കുന്ന വേലയുടെ തിരക്കഥ എം. സജാസ്. ബാദുഷ പ്രൊഡക്ഷൻസാണ് സഹനിർമാതാക്കൾ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിലെ വിതരണക്കാർ. 
ഛായാഗ്രഹണം സുരേഷ് രാജൻ, ചിത്രസംയോജനം മഹേഷ് ഭുവനേന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രോജക്റ്റ് ഡിസൈനർ ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് സാം സി.എസ്, സൗണ്ട് ഡിസൈൻ എം.ആർ. രാജാകൃഷ്ണൻ, കലാസംവിധാനം ബിനോയ് തലക്കുളത്തൂർ.
വസ്ത്രലങ്കാരം ധന്യ ബാലകൃഷ്ണൻ, കൊറിയോഗ്രഫി കുമാർ ശാന്തി, മേക്കപ് അമൽ ചന്ദ്രൻ.

Latest News