Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യന്‍ ഉത്പാദകരുമായി ചര്‍ച്ച നടത്താന്‍ ദുബായ്

ദുബായ്- യു.എ.ഇയെ പ്രമുഖ വിതരണ കേന്ദ്രമായി കാണുന്ന ഇന്ത്യന്‍ ഉല്‍പാദകരുമായി ദുബായ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണെന്ന് ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിലെ സാമ്പത്തിക വികസന ചീഫ് എക്‌സിക്യൂട്ടീവ് ഹാദി ബദ് രി പറഞ്ഞു. ിതിലൂടെ 30 ശതമാനത്തിലധികം വ്യാപാര വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ കമ്പനികളും പ്രവാസി ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും യു.എ.ഇയില്‍ ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായും ദുബായ് ചേംബര്‍ ഡാറ്റ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
ബ്രിക്‌സിലേക്കുള്ള കടന്നു വരവ് യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2033 ഓടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക പ്രതിഭകളെ ആകര്‍ഷിക്കാനാണ് ദുബായ് ലക്ഷ്യമിടുന്നതെന്ന് ബദരി പറഞ്ഞു. കൂടാതെ, ദുബായിലെ ബിസിനസുകാര്‍ സമ്പദ്‌വ്യവസ്ഥയില്‍ പുതിയ നിക്ഷേപം നടത്താന്‍ കൂടുതല്‍ താല്‍പ്പര്യപ്പെടുന്നു. ഡിജിറ്റല്‍ കഴിവുകള്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിദഗ്ധര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍ തുടങ്ങിയവരെ ദുബായിലേക്ക് ആകര്‍ഷിക്കും.
ഇന്ത്യന്‍ വംശജരായ ബിസിനസുകാരുടെ 83,000 ത്തിലധികം കമ്പനികള്‍ ദുബായ് ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇത് ചേമ്പറിന്റെ മൊത്തം അംഗത്വത്തിന്റെ 25ശതമാനം വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

 

Tags

Latest News