കൾച്ചറൽ ഫോറം ദോഹ അന്തർ ജില്ലാ കായികമേളയിൽ മലപ്പുറം ജേതാക്കൾ

കൾച്ചറൽ ഫോറം ദോഹ അന്തർ ജില്ലാ കായിക മേളയിലെ ജേതാക്കളായ മലപ്പുറത്തിനുള്ള ട്രോഫി ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹിമാൻ കൈമാറുന്നു.

ദോഹ- കൾച്ചറൽ ഫോറം എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് രണ്ടാമത് അന്തർ ജില്ലാ കായിക മേളയിൽ മലപ്പുറം ഓവറോൾ ചാമ്പ്യന്മാരായി. കണ്ണൂർ രണ്ടാമതെത്തിയപ്പോൾ തൃശൂരും തിരുവനന്തപുരവും മൂന്നാം സ്ഥാനം പങ്കിട്ടു. ദോഹ തുമാമയിലെ അത്‌ലൻ സ്‌പോർട്‌സ് സെന്ററിൽ രണ്ട് ദിവസങ്ങളിലായി നടന്ന കായിക മേളയിലെ വിവിധ മത്സരങ്ങളിൽ വ്യക്തമായ മേധാവിത്തം പുലർത്തിയാണ് മലപ്പുറം ജേതാക്കളായത്. 
വനിതാ വിഭാഗത്തിൽ കണ്ണൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബാഡ്മിന്റൺ, പെനാൽട്ടി ഷൂട്ടൗട്ട്, കാരംസ്, പഞ്ചഗുസ്തി, വടംവലി തുടങ്ങിയ ഇനങ്ങളിൽ പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. സമാപന സെഷൻ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫി അദ്ദേഹം കൈമാറി. കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി മുനീഷ് അധ്യക്ഷത വഹിച്ചു. 
ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ബ്രാന്റോ മീഡിയ എം.ഡി സുബൈർ, പ്രീമിയർ ടെക്‌നോ മീഡിയ എം.ഡി നജ്മുദ്ദീൻ എൻ.സി, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് റാഫി, സജ്‌ന സാക്കി, ജനറൽ സെക്രട്ടറിമാരായ മജീദ് അലി, താസീൻ അമീൻ, സെക്രട്ടറി അഹമ്മദ് ഷാഫി, സ്‌പോർട്‌സ് വിംഗ് സെക്രട്ടറി അനസ് ജമാൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നജ് ല നജീബ്, സുന്ദരൻ തിരുവനന്തപുരം, റഷീദ് കൊല്ലം തുടങ്ങിയവർ വിവിധ മത്സര വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു. 
സംസ്ഥാന സെക്രട്ടറി അനീസ് റഹ് മാൻ പരിപാടി നിയന്ത്രിച്ചു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സിദ്ദീഖ് വേങ്ങര, ഫൈസൽ എടവനക്കാട്, ഓർഗനൈസിംഗ് കമ്മിറ്റിയംഗങ്ങളായ അസീം തിരുവനന്തപുരം, അൽ ജാബിർ, അഫ്‌സൽ എടവനക്കാട്, ഷബീബ് അബ്ദുറസാഖ്, നബീൽ പുത്തൂർ, ഹാരിസ് തൃശൂർ, മുഹ്‌സിൻ ഓമശ്ശേരി, മുനീർ തൃശൂർ, ഷിബിലി യൂസഫ്, റഹ് മത്തുല്ല കൊണ്ടോട്ടി, താലിഷ്, നിസ്താർ മുഹമ്മദ്, ഫഹദ് ഇ.കെ, ഷാനവാസ് മലപ്പുറം, ജസീം ലക്കി, മർസൂഖ് വടകര, ഹാഷിം ആലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.

Tags

Latest News