ഓടുന്ന ട്രെയിനില്‍ ശുചിമുറി അടിച്ചു തകര്‍ത്ത യുവാവ് പിടിയില്‍

കണ്ണൂര്‍ - മയക്കുമരുന്നിന്റെ ലഹരിയില്‍ ഓടുന്ന ട്രെയിനില്‍ യുവാവിന്റെ പരാക്രമം. ട്രെയിനിലെ ശുചിമുറി അടിച്ചു തകര്‍ത്തു. രാവിലെ എട്ടരയോടെയാണ് സംഭവം.
കുര്‍ളയില്‍നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ അതിക്രമം നടത്തിയ കര്‍ണാടക കാര്‍വാര്‍ സ്വദേശി സൈമണിനെ ആര്‍.പി.എഫ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കണ്ണൂരില്‍ ആര്‍.പി.എഫ് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെ കീഴടക്കിയത്.

 

Latest News