സമൂഹം ഏറ്റവും പവിത്രമായി കാണുന്ന അധ്യാപക വൃത്തിയുടെ മഹത്വവും ഔന്നത്യവും ഒരിക്കൽ കൂടി ചർച്ച ചെയ്യപ്പെടുകയാണ് അധ്യാപക വൃത്തി ഒരു ജോലി എന്നതിനപ്പുറം
വിദ്യാഭ്യാസവും സാംസ്കാരിക ബോധവുമുള്ള കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിന് നേതൃത്വം കൊടുക്കൽ കൂടിയാണ്. ഈ പക്രിയയിൽ വരുന്ന അപചയങ്ങളും ന്യൂനതകളും. സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്നു എന്ന തിരിച്ചറിവുള്ളയാൾക്കാണ് ഈ ജോലിയെ മഹത്തരമാക്കാൻ കഴിയുക..
ജീവിതത്തിന് ഉയിരേകുന്ന മാതാപിതാക്കൾ കഴിഞ്ഞാൽ സമൂഹം ഏറ്റവും കൂടുതൽ ആദരവ് നൽകുന്നവരാണ് അധ്യാപകർ.. പ്രവാചകന്മാരുടെ ദൗത്യം നിർവഹിക്കുന്നവരായാണ് പ്രശസ്ത അറബികവി അഹമ്മദ് ഷൗക്കി അധ്യാപക സമൂഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത് നീതിയിലധിഷ്ഠിതവും ജാതിമത വിദ്വേഷ ചിന്തകൾക്ക് അതീതവുമായും വിവേചനരഹിതവുമായും വർത്തി ക്കേണ്ട അറിവിടങ്ങളിൽ വെച്ച് കുരുന്നു മനസ്സുകളെ നൊമ്പരപ്പെടുത്തി പരസ്യമായി പര വിദ്വേഷം പ്രകടിപ്പിക്കാൻ അധ്യാപക വൃത്തിയെ ദുരുപയോഗം ചെയ്യുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച വരാണ് നമ്മൾ.
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്തതും മധുരമേറിയതുമായ കാലഘട്ടം വിദ്യാലയ ജീവിതത്തിന്റേതാണ് ഈ ജീവിതത്തിന് നിറവും മണവും പകർന്നവരാണ് അധ്യാപകർ സമൂഹത്തിലെ എല്ലാ തുറകളിലും ശോഭിക്കുന്നവർക്ക് പിന്നിൽ പിന്നിൽ ഏതെങ്കിലും ഒരു രംഗത്ത് വഴികാട്ടിയായി ഒരു അധ്യാപകൻ ഉണ്ടായിരിക്കും..
അറിവ് നിർമ്മാണത്തിലും പങ്കുവെക്കലിലും പരസഹായം ആവശ്യമില്ലാത്ത..നിർമ്മിത ബുദ്ധി യുടെയും നവസാങ്കേതിക വിദ്യകളുടെയും സോഷ്യൽ മീഡിയകളുടെയും പുതിയ കാലഘട്ടത്തിൽ അധ്യാപക ജോലി ഏറെ ആസൂത്രണം ചെയ്യപ്പെടേണ്ടതുണ്ട്.
ആധുനിക സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയകളും ദുരുപയാക്കപ്പെടുന്നതിന്റെ ഫലമായും അതിരുവിട്ട സ്വതന്ത്രവാദങ്ങളും നിയന്ത്രണങ്ങളെ വലിച്ചെറിയുന്ന ബാലാവകാശ നിയമങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന അരാജകത്വങ്ങളുടെയും സാംസ്കാരികപ ജയങ്ങളുടെയും.. കേടുപാടുകൾ തീർക്കാൻ അധ്യാപക സമൂഹം ഏറെ അത്യധ്വാനം ചെയ്യേണ്ടതുണ്ട് മദ്യവും മയക്കുമരുന്നും ലഹരികളും അഡിക്ഷനുകളും.. പഠനസമ്പ്രദായങ്ങളിലെ സമ്മർദ്ദങ്ങളും മാനസിക. വിഭ്രാന്തിയിലും അച്ചടക്ക രാഹിത്യത്തിലുമാക്കുന്ന പുതുതലമുറയെ ശരിയായ ശിക്ഷണം കൊടുത്ത് വഴി നടത്തുക എന്നത് പുതിയ കാലത്ത് അധ്യാപകരെ എടുക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്...
അറിവ് പകരുന്നവർ നിരന്തരം അറിവ് ആർജിച്ചെടുക്കാൻ പരിശ്രമിക്കേണ്ടവരാണ്. പുതിയ അറിവുകളെയും കണ്ടുപിടുത്തങ്ങളെയും വൈജ്ഞാനിക രംഗത്തെ പുതിയ ചലനങ്ങളെയും ഏറ്റവും ആദ്യം സാംശീകരിക്കേണ്ടത് അധ്യാപകരാണ്.. സമൂഹത്തിന്റെ മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നവർക്കാണ് ഈ ജോലിയെ മഹത്തരമാ ക്കാൻ കഴിയുക.
പാഠ്യ പദ്ധതികളിലും പാഠപുസ്തകങ്ങളിലും കലാലയങ്ങളിലുമൊക്കെ വർഗീയ ചേരിതിരിവുകളും വിവേചനങ്ങളും അടിസ്ഥാന വകാശലംഘനങ്ങളും മൊക്കെ വർദ്ധിച്ചു വരുന്ന കാലത്ത് .. നീതിയുടെ പക്ഷത്ത് നിലകൊള്ളാനും സമൂഹത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന സ്നേഹത്തിന്റെയും
ആദരവിന്റെയും ആർദ്രതയുടെയും സമത്വത്തിന്റെയും നീതിയുടെയും പാഠങ്ങൾ സമൂഹത്തിലാ കമാനം പ കർന്നു നൽകാൻ അധ്യാപക സമൂഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു