മാര്‍ക്ക് ആന്റണിയിലെ സില്‍ക് സ്മിത ശരിക്കും ആരാണ്....

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന മാര്‍ക്ക് ആന്റണിയില്‍ സില്‍ക്ക് സ്മിത. വിശാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു.  ഒരു ടൈം ട്രാവല്‍ കോമഡി ചിത്രമാണ്. എസ്.ജെ. സൂര്യയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഏതാനും മണിക്കൂറുകള്‍കൊണ്ട് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയ ട്രെയ്‌ലറില്‍ മണ്‍മറഞ്ഞ നടി സില്‍ക്ക് സ്മിതയെ പുനരവതരിപ്പിച്ചിരിക്കുകയാണ്. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണിതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ സില്‍ക്ക് സ്മിതയുമായുള്ള രൂപസാദൃശ്യമുള്ള  വിഷ്ണു പ്രിയാ ഗാന്ധിയാണ് സിനിമയില്‍ സില്‍ക്ക് സ്മിതയെ അവതരിപ്പിക്കുന്നത്. വിഷ്ണു പ്രിയ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 

Latest News