Sorry, you need to enable JavaScript to visit this website.

നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയ വാഹനങ്ങള്‍ കുടിശ്ശിക തീര്‍ത്ത് കൊണ്ടുപോകാമെന്ന് ട്രാഫിക് വിഭാഗം

ദോഹ- വിവിധ നിയമ ലംഘനങ്ങള്‍ക്ക് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാഹനങ്ങള്‍ തിരികെ ലഭിക്കുന്നതിന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തെ സമീപിക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആഹ്വാനം ചെയ്യുന്നു.

മൂന്ന് മാസത്തിലേറെയായി കണ്ടുകെട്ടിയ വാഹനങ്ങളുടെ ഉടമകള്‍ 2023 സെപ്റ്റംബര്‍ 4 തിങ്കളാഴ്ച മുതല്‍ 30 ദിവസത്തിനകം വകുപ്പിനെ സമീപിക്കണം.പിഴയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനങ്ങള്‍ തിരികെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 52ല്‍ പൂര്‍ത്തിയാക്കാമെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാഹനങ്ങളുടെ ഉടമകള്‍ നിശ്ചിത കാലയളവിനുള്ളില്‍ ഹാജരായില്ലെങ്കില്‍ അധികൃതര്‍ വാഹനങ്ങള്‍ പൊതു ലേലത്തില്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് വകുപ്പ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയത്.

Latest News