ഹരീഷ് സാല്‍വേയ്ക്ക് മൂന്നാം വിവാഹം

ലണ്ടന്‍- മുന്‍ സോളിസിറ്റര്‍ ജനറലും പ്രശസ്ത അഭിഭാഷകനുമായ ഹരീഷ് സാല്‍വെ മൂന്നാമതും വിവാഹിതനായി. ലണ്ടനില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ട്രീനയെ സാല്‍വെ വിവാഹം ചെയ്തത്. 

ആദ്യ ഭാര്യ മീനാക്ഷിയുമായുള്ള മുപ്പതു വര്‍ഷം നീണ്ടു നിന്ന വിവാഹ ബന്ധം 2020 ജൂണിലാണ് വേര്‍പെടുത്തിയത്. ഇരുവര്‍ക്കും സാക്ഷി, സാനിയ എന്നീ രണ്ടു മക്കളുമുണ്ട്. പിന്നീട് 2020 ഒക്‌ടോബറില്‍ ലണ്ടനിലെ ചിത്രകാരിയായ കരോലിന്‍ ബ്രോസാര്‍ഡിനെ വിവാഹം കഴിച്ചു.

68കാരനായ ഹരീഷ് സാല്‍വെയുടെ വിവാഹത്തില്‍ മുകേഷ് അംബാനി, നിത അംബാനി, ലളിത് മോദി, ഉജ്ജ്വല റൗത്ത്, സുനില്‍ മിത്തല്‍, ഗോപി ഹിന്ദുജ, എസ്പി ലോഹിയ തുടങ്ങിയ പ്രമുഖര്‍ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ഹരീഷ് സാല്‍വെ 1999 നവംബര്‍ മുതല്‍ 2002 നവംബര്‍ വരെയാണ് ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നത്.

Latest News