ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ റിയാസി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി അധികൃതര#് അറിയിച്ചു. റിയാസി ജില്ലയിലെ ചസ്സാന പ്രദേശത്ത് രണ്ടു ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും ചേര്‍ന്ന് സംയുക്തമായി അന്വേഷണം നടത്തുകയായിരുന്നു. 

തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ വധിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ജമ്മു എഡിജിപി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Latest News