Sorry, you need to enable JavaScript to visit this website.

തൊഴില്‍ നിയമം ലംഘിച്ച 34 പ്രവാസികള്‍ മസ്‌കത്തില്‍ അറസ്റ്റിലായി

മസ്‌കത്ത്- തൊഴില്‍ നിയമം ലംഘിച്ചതിന് 34 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം (എംഒഎല്‍) തിങ്കളാഴ്ച അറിയിച്ചു.
റോയല്‍ ഒമാന്‍ പോലീസിന്റെ സഹകരണത്തോടെ ജോയിന്റ് ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ ഓഫീസ് ദഖ്‌ലിയയിലെ ജബല്‍ അഖ്ദറിലെ വിലായത്തിലെ തൊഴിലാളികളുടെ താമസ സ്ഥലത്ത് പരിശോധന നടത്തുകയും നിയമലംഘനം നടത്തിയ 34 പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് എം.ഒ.എല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News