ഒമാനില്‍ ഇന്ധന സബ്‌സിഡി നിര്‍ത്തിയിട്ടില്ല, വിശദീകരിച്ച് അധികൃതര്‍

മസ്‌കത്ത്-  ഗുണഭോക്താക്കള്‍ക്കുള്ള ഇന്ധന സബ്‌സിഡി നിര്‍ത്തലാക്കുമെന്ന അഭ്യൂഹം തിങ്കളാഴ്ച ദേശീയ സബ്‌സിഡി വകുപ്പ് നിഷേധിച്ചു.
ഗുണഭോക്താക്കള്‍ക്കുള്ള സര്‍ക്കാര്‍ ഇന്ധന സബ്‌സിഡി എടുത്തുകളയുന്നതിനെക്കുറിച്ച പ്രചാരണങ്ങളില്‍ ഒരു സത്യവുമില്ല; സബ്‌സിഡി മാറ്റമില്ലാതെ തുടരുന്നു. ചില സിസ്റ്റങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതാണ് പ്രശ്‌നമായത്. അത് ഉടനടി പരിഹരിച്ചു- നാഷണല്‍ സബ്‌സിഡി സിസ്റ്റം ഓണ്‍ലൈനായി പുറത്തിറക്കിയ നോട്ടീസില്‍ പറഞ്ഞു.
സബ്‌സിഡി പദ്ധതിയുടെ സമഗ്രത നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്തെങ്കിലും ചോദ്യങ്ങള്‍, അന്വേഷണങ്ങള്‍, അല്ലെങ്കില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കുള്ള സഹായം എന്നിവക്ക്, നാഷണല്‍ സപ്പോര്‍ട്ട് സിസ്റ്റം കോള്‍ സെന്റര്‍ 24174000ല്‍ ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറഞ്ഞു.

 

Latest News