കാമുകി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തീരുമാനിച്ചു, ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

കൊച്ചി - കാമുകി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍  കൈഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ്  കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷ്ണു  ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ കാമുകി മാതാപിതാക്കളോടൊപ്പം പോകാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ആത്മഹത്യാ ശ്രമം. വിഷ്്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമന്റെ  ചേംബറിന് പുറത്താണ് ആത്മഹത്യാശ്രമം നടന്നത്. കുറച്ചു നാളുകളായി വിഷ്ണുവും യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളാണ്  ഹേര്‍ബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. കോടതിയില്‍ എത്തിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറായി. ഇതേ തുടര്‍ന്നാണ് ആത്മഹത്യാശ്രമം

 

Latest News