പുതിയ കാമ്പയിനുമായി മോണ്ടലസ്

മധുരിക്കുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന മോണ്ടലസ് ഇന്ത്യ  ലഘു പാനീയം ടാങ്ക് പുതിയ  പ്രചാരണത്തിന് തുടക്കം കുറിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട്  എന്നെന്നും  കാത്തുസൂക്ഷിക്കുന്ന ഓർമകൾ അടിസ്ഥാനമാക്കിയുള്ള സെപ്റ്റംബർ അഞ്ചു വരെയുള്ള കാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. 
കുട്ടിക്കാലത്തെ ഓണവുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ സ്മരണകൾ അയവിറക്കുവാനുള്ളതാണ് ഈ പ്രചാരണം. ഉത്സവ വെർച്വൽ കഥാപുസ്തകമായ ''ഓണം ടാങ്കി കഥകൾ'' ആണ് ഈ പ്രചാരണത്തിന്റെ മുഖ്യ ഭാഗം.  പ്രമുഖ ഇല്ലസ്‌ട്രേറ്റർമാരായ അലീസിയ സൗസ, ആരോഷ് തേവാടത്തിൽ, പെൻസിലാശാൻ തുടങ്ങിയവരാണ് ഈ  കഥാപുസ്തകത്തിലെ വരകൾക്ക് ജീവൻ നൽകിയിരിക്കുന്നത്. ഇന്നത്തെ കാലത്തെ കുട്ടികൾക്കായി ബ്രാൻഡ് സാമൂഹിക, ഡിജിറ്റൽ മാധ്യമ ചാനലുകളെയും കാമ്പയിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

Latest News