Sorry, you need to enable JavaScript to visit this website.

കുവൈത്തിൽ ഫിലിപ്പിനോ വേലക്കാരിയെ ഇന്ത്യക്കാരൻ കഴുത്തറുത്തുകൊന്നു, പ്രതി ജീവനൊടുക്കി

കുവൈത്ത് സിറ്റി - കുവൈത്തിലെ അൽഉമരിയ ഏരിയയിൽ ഫിലിപ്പിനോ വേലക്കാരിയെ ഇന്ത്യക്കാരൻ കഴുത്തറത്തുകൊന്നു. സ്‌പോൺസറുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് വേലക്കാരിയെ യുവാവ് അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയത്. വസ്ത്രത്തിൽ ഒളിപ്പിച്ച കത്തി പുറത്തെടുത്ത് യുവാവ് വേലക്കാരിയെ അപ്രതീക്ഷിതമായി തുരുതുരാ കുത്തുകയും കഴുത്തറുക്കുകയുമായിരുന്നു. കൃത്യത്തിനു ശേഷം കഴുത്തിലെ ഞരമ്പ് സ്വയം മുറിച്ച് പ്രതി ജീവനൊടുക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോറൻസിക് പരിശോധനക്കായി യുവതിയുടെ മൃതദേഹം സുരക്ഷാ വകുപ്പുകൾ ആശുപത്രിയിലേക്ക് നീക്കി.
 

Latest News