Sorry, you need to enable JavaScript to visit this website.

ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍  ഹൃദയാരോഗ്യം തകരാറിലാവും 

ലോസ്ഏഞ്ചല്‍സ്- നിരന്തരമായ ഉറക്കമില്ലായ്മ ഹൃദ്രോഗങ്ങള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. രാത്രിയില്‍ വെറും അഞ്ച് മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂടുതലായിരിക്കുമെന്നും ഇത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. മതിയായ ഉറക്കമില്ലായ്മ മൂലം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പ്രമേഹം, ശരീരഭാരത്തിലെ വ്യതിയാനങ്ങള്‍ തുടങ്ങിയവയ്ക്കും സാദ്ധ്യതയുണ്ട്. ഉയര്‍ന്ന സ്‌ക്രീന്‍ എക്‌സ്‌പോഷര്‍, ഉത്കണ്ഠ, അസ്വസ്ഥത, മാനസിക സമ്മര്‍ദ്ദങ്ങള്‍, ഉറങ്ങുന്ന സമയത്തുള്ള അമിതമായ കഫീന്‍ ഉപയോഗം തുടങ്ങിയവ ഉറക്കമില്ലായ്മയ്ക്കുള്ള കാരണങ്ങളാണ്.

Latest News