വീട്ടില്‍ വസ്ത്രം മാറിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഇടുക്കി - വീട്ടില്‍ വസ്ത്രം മാറിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയിലായി. മൂന്നാര്‍ മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ മനോജാണ് (27) പിടിയിലായത്. പതിനഞ്ചുകാരിയായ  പെണ്‍കുട്ടി വീട്ടില്‍ വസ്ത്രം മാറുന്നതിനിടെ സമീപത്ത് ഒളിച്ചിരുന്ന പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ മനോജ് ഓടിരക്ഷപ്പെട്ടു. തൊട്ടുപിന്നാലെ മൂന്നാര്‍ പൊലീസെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ മനോജിനെ റിമാന്‍ഡ് ചെയ്തു.

 

Latest News