മനാമ- രിസാല സ്റ്റഡി സർക്കിൾ വിദ്യാർഥി യുവജനങ്ങൾക്കായി നടത്തി വരുന്ന കലാസാഹിത്യ മത്സരമായ പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷൻ ബഹ്‌റൈൻ നാഷണൽ തല മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. എസ്.എസ്.എഫ് കേരള സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി പ്രകാശനം നിർവഹിച്ചു.
ഒക്ടോബർ 20 ന് സ്‌റ്റേജിതര മത്സരങ്ങളും 27 ന് സ്‌റ്റേജ് മത്സരങ്ങളും നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും അൽമഖർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിൽപിയുമായ ചിത്താരി ഹംസ മുസ് ലിയാരുടെ അനുസ്മരണ വേദിയിൽ നടന്ന സാഹിത്യോത്സവ് പോസ്റ്റർ പ്രകാശന ചടങ്ങിൽ ഐ.സി.എഫ്, അൽമഖർ നേതാക്കളായ അബൂബക്കർ ലത്തീഫി, എം.സി അബ്ദുൽ കരീം ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, സിയാദ് വളപട്ടണം, ഷാനവാസ് മദനി, മുസ്തഫഹാജി കണ്ണപുരം, റഫീഖ് ലത്വീഫി, അബ്ദുറഹീം സഖാഫി വരവൂർ എന്നിവരും ആർ.എസ്.സി ഭാരവാഹികളായ മുനീർ സഖാഫി, അഷ്‌റഫ് മങ്കര, സഫ് വാൻ സഖാഫി തുടങ്ങിയവരും സംബന്ധിച്ചു.
ആർ.എസ്.സിയുടെ യൂനിറ്റ്, സെക്ടർ, സോൺ ഘടകങ്ങളുടെ മത്സരങ്ങൾക്ക് ശേഷമാണ് നാഷണൽ മത്സരം അരങ്ങേറുക. ലിംഗ മത വ്യത്യാസമില്ലാതെ കാമ്പസുകൾ ഉൾപ്പെടെ എല്ലാവർക്കും മത്സരിക്കാവുന്ന സാംസ്‌കാരിക സർഗ മേളയാണ് സാഹിത്യോത്സവ്.
വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്‌റ്റേജ്, സ്‌റ്റേജേതിര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്. പ്രീ കെ.ജി മുതൽ പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ തലങ്ങളിലായി മുപ്പത് വയസ്സ് വരെയുള്ള ആർക്കും മത്സരിക്കാൻ അവസരം ഉണ്ട്. രജിസ്‌ട്രേഷന് http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് കലാലയം സാംസ്‌കാരിക വേദി ബഹ്‌റൈൻ സെക്രട്ടറിമാരായ റഷീദ് തെന്നല +97332135951, ശിഹാബ് +97333654786 എന്നിവരുമായി ബന്ധപ്പെടുക.






