അല്‍ ഉല പുരാവസ്തു ഉച്ചകോടിയില്‍ 300 ലധികം വിദഗ്ധര്‍ പങ്കെടുക്കും

അല്‍ ഉല- സെപ്തംബര്‍ 13 മുതല്‍ 15 വരെ നടക്കുന്ന 'അല്‍ ഉല പുരാവസ്തു ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരം അല്‍ ഉല റോയല്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു.

300ലധികം വിദഗ്ധരും പുരാവസ്തുക്കളും സാംസ്‌കാരിക പൈതൃകവുമായി ബന്ധപ്പെട്ട മേഖലകളില്‍ താല്‍പ്പര്യമുള്ളവരും ഉച്ചകോടി സെഷനുകളിലും ഡയലോഗുകളിലും പങ്കെടുക്കും. 80 അവതാരകര്‍ക്ക് പുറമേ, ഈ മേഖലയുമായി ബന്ധപ്പെട്ട ഡസന്‍ കണക്കിന് സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയും പങ്കെടുക്കും. ഉച്ചകോടി അതിന്റെ മീറ്റിംഗുകളിലും ഡയലോഗ് സെഷനുകളിലും പുരാവസ്തുശാസ്ത്രം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും, ഇത് പുരാവസ്തു കണ്ടെത്തലുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ലോകമെമ്പാടും അവയെ സജീവമാക്കുന്നതിനും സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ.

സാംസ്‌കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തിന്റെ മുന്‍നിര ആഗോള ലക്ഷ്യസ്ഥാനമായി അല്‍ഉലയെ സമഗ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രക്രിയക്ക് നേതൃത്വം നല്‍കുന്ന റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ഉലയുടെ സംരംഭങ്ങളിലൊന്നാണ് ഉച്ചകോടി. സാംസ്‌കാരിക പൈതൃകത്തില്‍ നിന്നും ശാസ്ത്രീയ പുരോഗതിയില്‍ നിന്നും നേടിയ ഉള്‍ക്കാഴ്ചകള്‍ ഉപയോഗപ്പെടുത്തുന്നതിനാണ് ഉച്ചകോടി.

 

Latest News