ജ്യോതിര്‍മയിയെ കുഞ്ഞുമായി കണ്ട അമ്പരപ്പില്‍ ഫാന്‍സ് 

കോഴിക്കോട്- മലയാള പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ജ്യോതിര്‍മയി. ഒരു കാലത്ത് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടിയാണ് ജ്യോതിര്‍മയി. എന്റെ വീട് അപ്പുവിന്റെയും, മീശമാധവന്‍, പട്ടാളം തുടങ്ങിയ സിനിമകളിലൂടെയാണ് ജ്യോതിര്‍മയിയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നത്. അധികകാലം സിനിമാ രംഗത്ത് ജ്യോതിര്‍മയി സജീവമായിരുന്നില്ല. അമല്‍ നീരദുമായുള്ള വിവാഹശേഷം അഭിനയ രംഗത്ത് നിന്നും താരം മാറിനില്‍ക്കുകയാണുണ്ടായത്. 2015 ഏപ്രില്‍ നാലിനായിരുന്നു ജ്യോതിര്‍മയി-അമല്‍ നീരദ് വിവാഹം. നടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2004 ലാണ് ജ്യോതിര്‍മയിയുടെ ആദ്യ വിവാഹം നടന്നത്. നിഷാന്ത് കുമാര്‍ എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. ആറ് വര്‍ഷത്തിനുള്ളില്‍ ഇരുവരും പിരിഞ്ഞു. ഇതിന് ശേഷമാണ് അമല്‍ നീരദ് ജ്യോതിര്‍മയിയുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. സാഗര്‍ ഏലിയാസ് ജാക്കി എന്ന അമല്‍ നീരദ് ചിത്രത്തില്‍ ഒരു ഡാന്‍സ് നമ്പര്‍ ജ്യോതിര്‍മയി ചെയ്തിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇരുവരും വിവാഹജീവിതത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു. ജ്യോതിര്‍മയിയുടെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സംസാര വിഷയം. കഴിഞ്ഞ ദിവസം പൊതുവേദിയിലെത്തിയ ജ്യോതിര്‍മയിക്കൊപ്പം ഒരു കുട്ടിയുമുണ്ട്. ഈ കുഞ്ഞിനെക്കുറിച്ചാണ് ചോദ്യങ്ങള്‍ വരുന്നത്.  ജ്യോതിര്‍മയിക്കും അമല്‍ നീരദിനും ജനിച്ച കുഞ്ഞാണോ ഇതെന്നാണ് ആരാധകരുടെ സംശയം. ഗര്‍ഭകാലം താരം അറിയിക്കാഞ്ഞതാണോ അതോ കുഞ്ഞിനെ ദത്തെടുത്തതാണോ ഇനി ബന്ധുവിന്റെ കുഞ്ഞാണോ ഇതെന്ന് എന്നിത്യാദി നിരവധി സംശയങ്ങള്‍ ആരാധകര്‍ക്കുണ്ട്.


 

Latest News