സോഷ്യല്‍ മീഡിയയില്‍ തരംഗമായ കിംഗ് ഓഫ് കൊത്തയിലെ കലാപകാര ഗാനം റിലീസായി 

കൊച്ചി- ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്തയിലെ ഏറെ തരംഗമായ കലാപകാര ഗാനത്തിന്റെ വീഡിയോ റിലീസായി. എണ്‍പത്തി അയ്യായിരത്തില്‍പ്പരം റീലുകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ തരംഗമായി മാറിയ ഗാനത്തിന്റെ സംഗീത സംവിധാനം ജേക്‌സ് ബിജോയ് ആണ്. ഗാനത്തിന്റെ രചന ജോപോള്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. 

ബെന്നി ദയാലും ശ്രേയാ ഗോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പര്‍ ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഷെരിഫ്  മാസ്റ്ററാണ് നൃത്ത സംവിധാനം. 

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News