ദുബായ് -ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയില്‍ (ദേവ) നിന്ന് 20,179 ദിര്‍ഹം ബില്‍ ലഭിച്ച ബ്രിട്ടീഷ് പ്രവാസി ഡേവിഡ് റിച്ചാര്‍ഡ് സ്‌പോര്‍സ് ഞെട്ടി. കാരണമറിഞ്ഞപ്പോഴാണ് കൂടുതല്‍ ഞെട്ടിയത്. യുകെയിലേക്ക വേനല്‍ക്കാല അവധിക്ക് പോകുമ്പോള്‍ പൂന്തോട്ടത്തില്‍ വെള്ളം ലീക്കായതാണ് കാരണം.
വൈദ്യുതിക്ക് 1,383.17 ദിര്‍ഹം; ദുബായ് മുനിസിപ്പാലിറ്റി ഫീസായി 1,804.42 ദിര്‍ഹം; ഓഗസ്റ്റ് മാസത്തെ വെള്ളത്തിന് 16,992.38 ദിര്‍ഹം എന്നിങ്ങനെയായിരുന്നു ബില്‍.
താന്‍ യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ ഓഗസ്റ്റ് 11 നാണ് ജല ചോര്‍ച്ച കണ്ടെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. 'ടാങ്കിലെ ഫ്‌ളോട്ട് വാല്‍വിന്റെ തകരാറാണ് ഇതിന് കാരണമായത്. വാട്ടര്‍ ടാങ്ക് കവിഞ്ഞൊഴുകുകയും 30 ദിവസത്തേക്ക് തുടര്‍ച്ചയായി ചോര്‍ച്ചയുണ്ടാക്കുകയും ചെയ്തു. 'ദേവ ബില്‍ അനുസരിച്ച്, 319,200 ഗാലന്‍ വെള്ളമാണ് ഉപയോഗിച്ചത്.
അസാധാരണമായ ഉപഭോഗം സംബന്ധിച്ച് തനിക്ക് സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് വാദിച്ച് താന്‍ വകുപ്പിനെ സമീപിച്ചതായി സ്‌പോര്‍സ് പറഞ്ഞു.