ദുബായ് ദെയ്‌റയിലെ ക്ലോക്ക് ടവര്‍ പുതുക്കിപ്പണിഞ്ഞു, ചെലവ് ഒരു കോടി ദിര്‍ഹം

ദുബായ് -  ദുബായ് നഗരത്തിലെ ശ്രദ്ധേയ കാഴ്ചകളിലൊന്നായ ദെയ്‌റ ക്ലോക്ക് ടവര്‍ പുതുക്കിപ്പണിഞ്ഞു. ഒരു കോടി ദിര്‍ഹം ചെലവിലാണ് ആധുനിക രീതിയില്‍ ഒട്ടേറെ പരിഷ്‌കാരങ്ങളോടെ നവീകരണം. നഗരമധ്യത്തിലുള്ള  ക്ലോക്ക് ടവറിന്റെയും ചുറ്റുമുളള റൗണ്ട് എബൗട്ടിന്റെയും പ്രൗഢി നഷ്ടപ്പെടാതെയാണ് പുനര്‍നിര്‍മാണം.  റൗണ്ട് എബൗട്ടില്‍ ഈന്തപ്പനകളും കൂടുതല്‍ ചെടികളും വച്ചുപിടിപ്പിച്ചതിനൊപ്പം ലൈറ്റുകളും സ്ഥാപിച്ചു.

പുതിയ വാട്ടര്‍ ഫൗണ്ടന്‍ ആകര്‍ഷകമാണ്. ടവറിന്റെ അടിത്തറ പുതുക്കുകയും തൂണുകളും മറ്റും മോടി കൂട്ടുകയും ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി പറഞ്ഞു.

 

Tags

Latest News